Mar 27, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം തേക്കുംകുറ്റിയുടെയും മുന്നറിയിപ്പ്


മുക്കം: കാരശ്ശേരി .
വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം,വയറിളക്കം,ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യമാണ്. ഇവ മരണത്തിന് വരെ കാരണമായേക്കാം.ആയതിനാൽ റമദാൻ സ്പെഷ്യൽ ദം സോഡ, മസാല സോഡ അടക്കമുള്ള പാനീയങ്ങൾ,ശരീരത്തിന് ഹാനികരമാകുന്ന ഉപ്പിലിട്ടത് തുടങ്ങിയവയുടെ വിൽപ്പന കാരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിച്ചിരിക്കുന്നു.അത്തരം പാനീയങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ചുമത്തുന്നതടക്കം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നറിയിക്കുന്നു.

പ്രസിഡന്റ് സെക്രട്ടറി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.
മെഡിക്കൽ ഓഫീസർ,കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം തേക്കുംകുറ്റി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only