കൂടരഞ്ഞി :കൊടും വേനലിൽ ദാഹിച്ചു വലയുന്നവർക്ക് ആശ്വാസമായി തണ്ണീർ പന്തൽ. കൂടരഞ്ഞി റീജിയണൽ അഗ്രി കൾചർ വെൽഫയർ സോസൈറ്റി ആണ് ബാങ്ക് പരിസരത്തു തണ്ണീർ പന്തൽ ഒരുക്കിയത്. സർബത്ത് ആണ് കുടിക്കാനായി ഒരുക്കിയിരിക്കുന്നത് ഇത് തികച്ചും സൗജന്യമായാണ് നൽകുന്നത്. സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദേശ പ്രകാരം ആണ്. ഒരുക്കിയിരിക്കുന്നത്. ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജിജി കട്ടക്കയം അധ്യക്ഷൻ ആയി, ജലീൽ ഇ. ജെ,ബാങ്ക് ഡയറക്ർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗവും ആയ വി. എസ് രവി, കെ. എം മോഹനൻ സെക്രട്ടറി അനൂപ് കെ. എം, ആദർശ് സോമൻ, സുഗുണൻ എം ജി,തുടങ്ങിയവർ പങ്കെടുത്തു.കൊടും വേനലിൽ അങ്ങാടിയിൽ എത്തുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന തണ്ണീർപന്തൽ സ്ഥാപിച്ച റീജിയണൽ ബാങ്ക് മാതൃകപരമായ പ്രവർത്തനം ആണ് ചെയ്യുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Post a Comment