Mar 22, 2023

ഇന്ന് ലോക ജലദിനം


ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.


 ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.. കുടിവെളളത്തില്‍ മാലിന്യത്തിന്‍റെ തോത് ഉയരുന്നതും ഭൂജലനിരപ്പ് താഴുന്നതുമടക്കം ലോക ജലദനത്തില്‍ കേരളത്തിന് മുന്നിലുമുണ്ട് ഒരു പിടി ആശങ്കകള്‍. കേരളത്തിലെ നാലു ബ്ളോക്കുകളില്‍ ഭൂജലനിരപ്പ് താഴുന്നതായാണ് കണക്കുകള്‍. ജലസ്രോതസുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മഹാപ്രളയ ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും ലക്ഷ്യം കൈവരിച്ചിട്ടുമില്ല.

അതിതീവ്ര കാലാവസ്ഥ വ്യതിയാനങ്ങളുടെ പിടിയിലാണ് വര്‍ഷങ്ങളായി കേരളം. മഴയായാലും വെയിലായാലും അതിതീവ്രം. മഴയുടെ വിതരണത്തിലുണ്ടായ താളപ്പിഴ ഏറ്റവുമധികം ബാധിച്ചത് ഭക്ഷ്യോല്‍പ്പാദനത്തെ. ഇത് കണക്കിലെടുത്ത് കൃഷി രീതിയിലും ഭൂവിനിയോഗത്തിലും ജീവിതശൈലിലും മാറ്റം വരുത്തേണ്ട കാലം ആതിക്രമിച്ചെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only