Mar 15, 2023

കാരശ്ശേരിയിൽ ടർഫ് നിർമ്മിക്കുന്നു.


മുക്കം.
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 2023- 24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഉൽപാദന മേഖലയ്ക്ക് ഒരു കോടി 27 ലക്ഷം രൂപയും സേവനമേഖലയ്ക്ക് 11 കോടി 66 ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്ക് രണ്ടുകോടി 95 ലക്ഷം രൂപയും വകയിൽ എത്തി.
34,15,41,926 രൂപ വരവും 33,44,42,000 രൂപ ചെലവും 70,99,926 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന ആണ് അവതരിപ്പിച്ചത്.പ്രസിഡണ്ട് വിപി സ്മിത അധ്യക്ഷത വഹിച്ചു.
കായിക രംഗം പരിപോഷിപ്പിക്കുന്നതിന് ടർഫ് നിർമ്മാണത്തിന് 23 ലക്ഷം രൂപയും, ക്ഷീരകർഷകർക്ക് തൊഴുത്തിൽ റബ്ബർ മാറ്റ്,കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിന് സൗരോർജ്ജവേലി എന്നിവ നടപ്പാക്കാനും തുക വകയിരുത്തിയിട്ടുണ്ട്.
കാർഷിക വികസനത്തിനും വിപണന കേന്ദ്രം തുടങ്ങുന്നതിനും 65 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനും 63 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് ഒരുകോടി 83 ലക്ഷം രൂപയും വിദ്യാഭ്യാസത്തിനും യുവജന ക്ഷേമത്തിനും 42 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ദാരിദ്ര ലഘൂകരണത്തിന് ഏഴ് കോടി 25 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് നാലുകോടി 30 ലക്ഷം രൂപയും വകയിരുത്തി.
 അംഗനവാടികൾക്ക് പോഷകാഹാരത്തിനും പശ്ചാത്തല വികസനത്തിനുമായി 81 ലക്ഷം രൂപയും വയോജന പാർക്കിന് 10 ലക്ഷം രൂപയും വനിതാ ക്ഷേമത്തിന് 20 ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിന് 30 ലക്ഷം രൂപയും പ്രൈമറി വിദ്യാഭ്യാസം, ലൈബ്രറികൾ, യുവജനക്ഷേമം എന്നിവക്ക് 20 ലക്ഷം രൂപയും വനിതാ ക്ഷേമം കുടുംബശ്രീ ശാക്തീകരണം എന്നിവയ്ക്ക് 51 ലക്ഷം രൂപയും ആരോഗ്യം പാലിയേറ്റീവ് എന്നിവക്ക്‌ 54 ലക്ഷം രൂപയും തെരുവിളക്ക് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും റോഡ് നിർമ്മാണത്തിന് 33 ലക്ഷം രൂപയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. സമഗ്ര കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ  നടപ്പാക്കുന്നതിനും ജലസ്രോതസ്സുകളുടെ അനുബന്ധ നിർമ്മിതികൾക്കായി സ്ഥലം വാങ്ങുന്നതിനും വേനൽക്കാല കുടിവെള്ള വിതരണത്തിനുമായി 72 ലക്ഷം രൂപയും ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only