Mar 15, 2023

മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി,


മുക്കം:
ബ്രഹ്മപുരം തീപിടുത്ത വിഷയത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് , സ്പീക്കറുടെ ഓഫീസിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തിയ UDF MLA മാരെ വാച്ച് ആൻഡ് വാർഡും ഭരണ പക്ഷ MLA മാരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി , മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി.

പൊതുയോഗം ബ്ലോക് കോൺഗ്രസ് പ്രസി. എം.ടി.അഷ്റഫ് ഉൽഘാടനം ചെയ്തു .
MK മമ്മദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം UDF കൺവീനർ കെ.ടി . മൻസൂർ , അബ്ദു കൊയങ്ങോറൻ , കെ.പി. വദൂദ് റഹ്മാൻ , എം. മധു മാസ്റ്റർ , അഷ്റഫ് കൊളക്കാടൻ , സമാൻ ചാലൂളി , പ്രഭാകരൻ മുക്കം , ജുനൈദ് പാണ്ടികശാല , ജംഷിദ് ഒളകര , കുഞ്ഞാലി മമ്പാട്ട് , നിഷാദ് വീച്ചി , മുൻദിർ ചേന്ദമംഗല്ലൂർ , പ്രസാദ് പെരിങ്ങാട്ട് , മാധവൻ ഗോതമ്പ റോഡ് തുടങ്ങിയവർ സംസാരിച്ചു. 
കെ.കൃഷ്ണദാസൻ , ആബിദ് കാളിയേടത്ത് , ടി.എം. ജാഫർ , ടി.വി.രവി , മൻസൂർ ചേന്ദമംഗല്ലൂർ , ഫായിസ് കെ.കെ . , സലീഷ് , ലിറിൽ റാഹത്ത് , സഫ്നാസ് മുക്കം   എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only