മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയുടെ വികസന പ്രവൃത്തികൾ 222 കോടിയോളം രൂപ ചിലവഴിച്ച് പുരോഗമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ദുരിതമകലുന്നില്ല.
റോഡുവികസനത്തിനായി റോഡരികിലെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയെങ്കിലും വാഹനങ്ങളുടെ സുഖമമായ സഞ്ചാരത്തിന് തടസ്സം നിൽക്കുന്ന റോഡിനു മധ്യത്തിലെ ആൽമരം അതേപടി നിലനിർത്തിയിരിക്കുകയാണ്.
മുക്കത്തിന് സമീപം അഗസ്ത്യൻ മൂഴിയിലാണ് റോഡിന് മധ്യത്തിൽ മരം നിലനിർത്തിയിരിക്കുന്നത്.
വളരെ വീതി കുറഞ്ഞ ഇടുങ്ങിയ റോഡുള്ള ഈ ഭാഗം നാലുഭാഗത്തേക്കുമുള്ള ജംഗ്ഷഷനാണ്.
മുക്കത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന കണ്ടയ്നറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ഇടുങ്ങിയ റോഡിൽ മരം ചുറ്റി വേണം പോകാൻ. ഇത് ഡ്രൈവർമാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
എന്നാൽ ഏതാനും ചിലരുടെ എതിർപ്പ് മൂലമാണ് മരം മുറിച്ചുമാറ്റാത്തത് എന്നാണ് കരാർ കമ്പനി ജീവനക്കാർ പറയുന്നത്.
ഏറെ ദൈവികത കൽപ്പിച്ചിരുന്ന കരിമ്പനയും, പള്ളികളും, അമ്പലങ്ങളും,യാറങ്ങളും, കുരിശുകളും, വൻ മരങ്ങളുമെല്ലാം കേരളത്തിൻ്റെ പല ഭാഗങ്ങളിലും മുറിച്ചും, പൊളിച്ചും മാറ്റിയാണ് റോഡ് വികസനം സാധ്യമാക്കുന്നത്.
എന്നാൽ ചിലരുടെ എതിർപ്പിൻ്റെ പേരു പറഞ്ഞ് നിലവിൽ തന്നെ റോഡിലെ സുഖമമായ സഞ്ചാരത്തിന് തടസ്സം നിൽക്കുന്നതും, ഭാവിയിൽ രൂക്ഷമായ തടസ്സത്തിന് കാരണമാവുന്നതുമായ മരം വികസന വിരുദ്ധ നിലപാടാണെന്ന് ബസ് പാസഞ്ചേയസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു
Post a Comment