Mar 24, 2023

രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ്


രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമത്തേക്കാള്‍ ഉപരി രാഷ്ട്രീയവിഷയമാണെന്ന നിലപാടാണ് മനു അഭിഷേക് സിംഗ്‌വി സ്വീകരിച്ചത്.


അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അഭിപ്രായ പ്രകടനം നടത്തിയ ആള്‍ അതിന് ശേഷവും വേട്ടയാടപ്പെടുകയാണ്. രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനുള്ള വഴികളാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. നോട്ടുനിരോധന വിഷയത്തിലും ജിഎസ്ടി വിഷയത്തിലും രാഹുല്‍ ഗാന്ധി തെളിവിന്റ അടിസ്ഥാനത്തില്‍ സംസാരിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി സഭയ്ക്ക് അകത്തും പുറത്തും സംസാരിച്ചു. ഇതില്‍ പ്രകോപിതരായാണ് ബിജെപി രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണത്തില്‍ ഒരു പ്രഥമിക അന്വേഷണം കോടതി നടത്തിയിട്ടില്ലെന്ന ആക്ഷേപവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചു. സൂറത്ത് കോടതിയുടെ അധികാര പരിധിയിലല്ല ഈ സംഭവം നടന്നത്. ജഡ്ജിയെ മാറ്റിയതിന് എതിരെയും കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. ഹൈക്കോടതില്‍ തങ്ങളുടെ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരമാണ് വിചാരണ കോടതിയെ സമീപിച്ചത് അപ്പോഴേയ്ക്കുംവിചാരണ കോടതി ജഡ്ജിയെ മാറ്റി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിചാരണ കോടതിയെ സമീപിച്ച സാഹചര്യം കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. വിചാരണക്കിടെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതും ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചു. ഇതെല്ലാം വിചിത്ര സംഭവങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അനുഛേതം 103 പ്രകാരം അയോഗ്യത തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണെന്നും ചൂണ്ടിക്കാണിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only