കൽപ്പറ്റ:അപകീര്‍ത്തി കേസില്‍ സൂറത്ത് കീഴ്‌ക്കോടതി വിധിയെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പാര്‍ലിമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചും വയനാട്ടിൽ വൻ ജന പങ്കാളിത്തത്തോടെ പന്തം കൊളുത്തി പ്രകടനവുമായി യൂത്ത് കോൺഗ്രസ്സ്. പീപ്പിൾസ് മാർച്ച് എന്ന പേരിലാണ് രാഹുൽ ഗന്ധിയുടെ മണ്ഡലമായ വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയെ പുളകം കൊള്ളിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനം നടന്നത്.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ശാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ശംസാദ് മരക്കാർ, അമൽ ജോയി തുടങ്ങിയവർ നേതൃത്വം നൽകി
അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് നേരത്തെയും നിരവധി തവണ കൽപ്പറ്റയിൽ പ്രകടനങ്ങൾ നടന്നിരുന്നു. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി കൂടുതൽ മുന്നൊരുക്കത്തോടെയും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലുമാണ് ഇന്നത്തെ പ്രകടനം നടന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ജനപങ്കാളിത്തം കൊണ്ട് പന്തം കൊളുത്തി പ്രകടനം ജനശ്രദ്ധ ആകർശിച്ചു.
കേന്ദ്ര ഭരണത്തിനെതിരെ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ മുഴങ്ങി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് രാത്രി എട്ടരയോടെ ആരംഭിച്ച മാര്‍ച്ചിന് പുതിയ സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമാപനം.
Post a Comment