മുക്കം: കാരശ്ശേരിയിൽ എട്ട് വർഷത്തോളമായി ജീവകാരുണ്യ, രോഗപരിചരണ രംഗത്ത് പ്രവർത്തിക്കുന്ന എസ്.വൈ.എസ് സാന്ത്വനം കമ്മിറ്റിയുടെ ധനശേഖരണാർത്ഥം മെയ് 01-ന് നടക്കുന്ന ബിരിയാണി ചാലഞ്ചിൻ്റെ സ്വാഗത സംഘം ഓഫീസ് മാസ് റിയാദ് പ്രസിഡൻ്റ് അശ്റഫ് മേച്ചീരി ഉൽഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ചാലിൽ സുന്ദരൻ അധ്യക്ഷത വഹിച്ചു. പി.കെ.സി മുഹമ്മദ് മാസ്റ്റർ, എം.പി അസൈൻ മാസ്റ്റർ, നടുക്കണ്ടി അബൂബക്കർ ,കെ. മുഹമ്മദ് ഹാജി, കെ.പി അബ്ദുൽ നാസർ, അശ്റഫ് കളത്തിങ്ങൽ, കെ.പി മൻസൂർ, കെ.പി ഇമ്പിച്ചാലി, കെ അറുമുഖൻ, കെ.അബ്ദുൽ നാസർ മുസ്ലിയാർ, നാസർ വൈശ്യം പുറം, കെ.സി.സി ആഷിഖ്, പി.പി അബ്ദുൽ ഹഖീം, ഷമീർ എൻ.പി, അശ്റഫ് നടുക്കണ്ടത്തിൽ, സുധീർ മഞ്ചറ,പി.പി കാസിം, നാസർ പുതിയേടത്ത്, പുഷ്പാകരൻ ചാലിൽ എന്നിവർ സംസാരിച്ചു.
അടിക്കുറിപ്പ്:- സാന്ത്വനം ബിരിയാണി ചാലഞ്ച് സ്വാഗത സംഘം ഓഫീസ് മാസ് റിയാദ് പ്രസിഡൻ്റ് അശ്റഫ് മേച്ചീരി ഉൽഘാടനം ചെയ്യുന്നു.
Post a Comment