മുക്കം: ജില്ലാ പഞ്ചായത്തിൻ്റെ പ്രതിഭാ പുരസ്ക്കാരം നേടിയ നടുക്കണ്ടി അബൂബക്കറിനെ ജന്മനാട് ആദരിച്ചു. കാരശ്ശേരി പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത ഉപഹാരം നൽകി, കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ ഷാൾ അണീയിച്ചു, സത്യൻ മുണ്ടയിൽ, എൻ.പി അസൈൻ മാസ്റ്റർ, പി.എം സുബൈർ, ജി അബ്ദുൽ അക്ബർ, എൻ പി കാസിം, സി അബ്ദുറഹിമാൻ മാസ്റ്റർ, പി.കെ.സി മുഹമ്മദ് മാസ്റ്റർ, അശ്റഫ് മേച്ചേരി, പി.ടി.സി മുഹമ്മദ്, ഇല്ലക്കണ്ടി ബഷീർ, പി.രജീഷ്, റഹ്മത്ത് പി, എൻ.കെ രാധാകൃഷ്ണൻ ,സി സുന്ദരൻ, കളത്തിങ്ങൽ അശ്റഫ്, പി.അലവിക്കുട്ടി, കെ.പി മുഹമ്മദ് മാസ്റ്റർ, എൻ മുഹമ്മദ്, സി അശ്റഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്:- ജില്ലാ പഞ്ചായത്ത് പ്രതിഭാ പുരസ്ക്കാരം നേടിയ നടുക്കണ്ടി അബൂബക്കറിനെ കാരശ്ശേരി പൗരാവലിയുടെ ഉപഹരാം പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത സമ്മാനിക്കുന്നു.
Post a Comment