കൂടത്തായി :ചുണ്ടക്കുന്ന് ചകിരി ഫാക്ടറിക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തീ പിടുത്തം ഉണ്ടാവുകയും ഫാക്ടറി പൂർണമായി കത്തിനശിക്കുകയും ചെയ്തു.
മുക്കത്തുനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ നിയന്ത്രിക്കാൻ ആയില്ല. തുടർന്ന് നരിക്കുനി, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റിലെ ഫയർഫോഴ്സും കോടഞ്ചേരി പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. കൂടത്തായി സ്വദേശി ഡോ: അനീസ് എന്നയാളുടേതാണ് ഫാക്ടറി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊണ്ട് ചകിരി ആക്കി മാറ്റി കയർ ഫാക്ടറികളിലേക്ക് കയറ്റി അയക്കുന്ന ചകിരിമില്ലായിരുന്നു ഇത്.
Post a Comment