Mar 12, 2023

അടുത്ത കവളപ്പാറ കൂമ്പാറയോ ചോദ്യങ്ങൾ തുടരാം






കൂമ്പാറ :
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂളിന് മുകളിലായി കുട്ടികൾക്കും സ്കൂളിനും പരിസരവാസികൾക്കും ജീവനു ഭീഷണിയായി ഇതിനടത്തു പ്രവർത്തിക്കുന്ന മാതാ ഇൻഡസ്ട്രീസ് എന്ന കോറിയിൽ നിന്നും വൻതോതിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളോ ജിയോജിയുടെയോ സർക്കാർ സംവിധാനങ്ങളുടെയോ അനുമതിയില്ലാതെ അപകടകരമായ വിധത്തിൽ മണ്ണിട്ടതായി പരാതി
           2018 ലെ പ്രളയത്തിൽ ഇതിനു നൂറുമീറ്റർ മുകളിലായി ഉരുൾ പൊട്ടിയിരുന്നു കൂടാതെ പഞ്ചായത്തിന്റെ രണ്ട് റോഡുകളും ഇവർ നിശേഷം തകർത്തിട്ടുണ്ട്
         നാട്ടുകാർ നൽകിയ പരാതിയിൽ ഇതുവരെ പഞ്ചായത്തോ മറ്റു സർക്കാർ അധികൃതരോ നടപടിയൊന്നും എടുത്തിട്ടില്ല രക്ഷിതാക്കൾ വിവരം നൽകിയത് അനുസരിച്ച്
അദ്ധ്യാപകരും PTA പ്രധിനിധികളും സ്ഥലം സന്ദർഷിച്ചെന്നും സ്കൂളിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന നടപാടിയാണിതെന്നും ഉടൻ പഞ്ചായത്തിലും കലക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്ന് PTA പ്രസിഡന്റ് വിൽസൻ പുല്ലുവേലിയും പ്രധാന അദ്ധ്യാപകൻ നാസർ ചെറുവാടിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only