Mar 28, 2023

ആത്മഹത്യക്ക ശ്രമിച്ച എട്ടാം ക്ലാസുകാരി ദിനംപ്രതി ഉപയോഗിക്കുന്നത് എം.ഡി.എം.എ


കുന്നമംഗലം :പത്ത് മാസമായി ലഹരി ഉപയോഗിക്കുന്നതായി എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുന്നമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയാണ് താൻ കഴിഞ്ഞ പത്തു മാസമായി ലഹരി ഉപയോഗിക്കുന്നതായി പോലീസിന് മൊഴി നൽകിയത്. തിങ്കളാഴ്ച രാവിലെ ഹൈഡ്രജൻ പെറോക്സൈഡ് എന്ന മരുന്ന് കുടിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടിയ പതിമൂന്ന് കാരിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. ഈ അദ്ധ്യായന വർഷം ജൂലായ് മുതൽ താൻ ലഹരി ഉപയോഗിക്കുന്നതായും കഴിഞ്ഞ ഒരു മാസമായി ലഹരി ലഭിച്ചില്ലെന്നും ഇതേ തുടർന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചെതെന്നുമാണ് വിദ്യാർഥി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒരു സ്ത്രീയും പുരുഷനുമാണ് പൊടി രൂപത്തിലുള്ള മയക്കുമരുന്ന് എത്തിച്ച് തന്നിരുന്നതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. സൗജന്യമായാണ് ഇത് നൽകിയിരുന്നതെന്നും സഹപാഠികളും ഉപയോഗിക്കാറുണ്ടായിരുന്നെന്നും കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മുതിർന്ന ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നാണ് ലഹരി ഉപയോഗിക്കുന്ന രീതി മനസ്സിലാക്കിയതെന്നും 14 വയസ്സുള്ള ഒരു ആൺ കുട്ടിയുമായി തനിക്ക് പ്രണയമുണ്ടായിരുന്നതായും ഈ കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അസ്ഥാനത്തിൽ കുന്നമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ കുന്നമംഗലത്തും പരിസരത്തും ലഹരി വിൽപ്പന നടത്തുന്നവരെ കുറിച്ച് അന്വേഷണം നടത്തും. ഇതോടൊപ്പം ഈ കുട്ടിയുമായി ബന്ധമുളളവരേയും പോലീസ് ചോദ്യം ചെയ്യും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only