Mar 27, 2023

തിരുവമ്പാടിയിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി


തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നേഴ്സിംഗ് സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 'അതേ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്ന സന്ദേശവുമായി ലോക ക്ഷയരോഗ ദിനാചരണം നടത്തി.


ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ  ക്ഷയരോഗ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ഫെസിനാ ഹസ്സൻ, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ശശി കെ., ലിസ നേഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ജിയ എന്നിവർ ക്ഷയരോഗ ദിനാചരണ സന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡുമെമ്പർമാരായ കെ.എം മുഹമ്മദലി, കെ.ഡി ആൻറണി , ഷൗക്കത്തലി കെ.എം, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ലിസിസണ്ണി, രാധാമണി, മഞ്ജുഷിബിൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എം, പി.എച്ച് എൻ ഷില്ലി എൻ.വി, നേഴ്സിംഗ്‌ സ്കൂൾ ട്യൂട്ടർ എൽസിറ്റ എന്നിവർ സംസാരിച്ചു.

നേഴ്സിംഗ് വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് ക്ഷയരോഗ ബോധവൽക്കരണ കലാപരിപാടികളും ഫ്ലാഷ് മോബും അവതരിപ്പിച്ചു.
പരിപാടിക്ക് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only