Mar 21, 2023

ആനയാംകുന്ന് ഗവ.എൽ.പി.സ്ക്കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാർഷികാഘോഷം സംഘടിപ്പിച്ചു.


മുക്കം :ആനയാംകുന്ന് ഗവ.എൽ.പി.സ്ക്കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാർഷികാഘോഷം' *കളിയരങ്ങ് 2023* കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ ഗസീബ് ചാലൂളി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന , സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്ത്,വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് , ആനയാംകുന്ന് ഹൈസ്കൂൾ പ്രധാനാധ്യാപകൻ അനിൽ ശേഖർ എന്നിവർ സംസാരിച്ചു.
മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ഓംകാര നാഥൻ കുട്ടികളുടെ രചനകളടങ്ങിയ 'കഥ ക്കുടുക്ക ' പ്രകാശനം ചെയ്തു.
കുന്ദമംഗലം ബി.പി.സി, പി.എൻ അജയൻ ഡോക്യുമെന്റേഷൻ റിപ്പോർട്ട് പ്രകാശനം ചെയ്തു. സ്ക്കൂൾ പൂർവ വിദ്യാർത്ഥിയായ അദ്ദേഹത്തെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
കറുകപ്പിള്ളിൽ സെബാസ്റ്റ്യൻ മെമ്മോറിയൽ എൻഡോവ്മെന്റ്,ചെറിയ മുഹമ്മദ് സാഹിബ് മെമ്മോറിയൽ എൻ ഡോവ്മെന്റ്, കൃഷ്ണൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്, കോയില്ലത്ത് കൃഷ്ണൻ നമ്പൂതിരി മെമ്മോറിയൽ എൻഡോവ്മെന്റ്, മുക്കത്ത് പുളിയക്കോട്ട് ആയിശുമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്,വയലിൽ ഉണ്ണിമോയിൻ ഹാജി മെമ്മോറിയൽ എൻഡോവ്മെൻറ്, എന്നിവ ചടങ്ങിൽ വിധർഥികൾക്ക് വിതരണം ചെയ്തു.
ഹെഡ്മിസ്ട്രസ് ഗിരിജ.എൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
SMC ചെയർമാൻ ചെറിയ നാഗൻ, MPTA പ്രസിഡന്റ് ഷിജില, എ. പി മോയിൻ, അബൂബക്കർ, ഷൈലജ ടി.ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടികൾ ഒരുക്കിയ കലാവിരുന്ന് ഏവരുടേയും മനം കവർന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only