കോട്ടപ്പറമ്പ് സ്‌ത്രീ കളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവീകരിച്ച പേവാർഡ് തുറന്നു.ശൗചാലയം ഉൾപ്പെടെയുള്ള 23 മുറികൾ ഉള്ളതാണ് വാർഡ്. ഇതിൽ എ, ബി വിഭാഗങ്ങളിലുള്ള മുറികൾ ലഭിക്കും. രോഗികൾക്കും രണ്ട് കൂട്ടിരിപ്പുകാർക്കും കിടക്കാവുന്ന എ വിഭാഗം മുറികൾ, രോഗിക്കും ഒരു കൂട്ടിരിപ്പുകാരനും കിടക്കാവുന്ന ബി വിഭാഗം മുറികൾ എന്നിവയാണ് ഉള്ളത്. വർഷങ്ങൾക്കു മുമ്പ് കെ എച്ച് ആർ ഡബ്ല്യു എസ് നിർമ്മിച്ച വാർഡ് കോവിഡ് കാലത്ത് ആശുപത്രിക്ക് കൈമാറിയിരുന്നു രണ്ടു വർഷത്തിനു ശേഷമാണ് നവീകരിച്ച ശേഷം ഇത് വീണ്ടും പ്രവർത്തനക്ഷമമാക്കിയത്.എ എന്ന വിഭാഗം മുറികൾക്ക് 650 രൂപയും ബീ വിഭാഗം മുറികൾക്ക് 500 രൂപയും ആണ് വാടക. നവീകരിച്ച കാൻറീനും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. സ്ത്രീ വിഭാഗം, കുട്ടികളുടെ വിഭാഗം, ഒപികൾക് പുറമെ എല്ലാ വെള്ളിയാഴ്ചയും വന്ധ്യത നിവാരണ ക്ലിനിക്ക്, കോസ്മെറ്റിക് ഗൈനെകോളജി ക്ലിനിക്ക് എന്നിവ പ്രവർത്തിച്ചുവരുന്നു. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ഗർഭാശയ ഗള കാൻസർ നിർണയത്തിന് പാപ് സ്മിയർ പരിശോധനയും നടത്തുന്നുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന, അത്യാഹിത വിഭാഗം, രക്ത ബാങ്ക്, ലബോറട്ടറി സൗകര്യങ്ങളുമുണ്ട്. ലക്ഷ്യമാനദണ്ഡപ്രകാരം നവീകരിച്ച ലേബർ റൂമും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.
Post a Comment