മുക്കം ;കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശി യുവാവ് മരിച്ചു
കൊടിയത്തൂർ താമസിക്കുന്ന കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് പരുക്കേറ്റ് കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഇന്ന് (12-04-2023 - ബുധൻ) ഉച്ചയോടെ ആയിരുന്നു മരണം
ഭാര്യ - അശ്വതി.
സഹോദരൻ - പരേതനായ ജവാൻ രതീഷ്.
സംസ്ക്കാരം നാളെ (13 - 4 - 2023 വ്യാഴം) രാവിലെ 9.30ന് വെസ്റ്റ് കൊടിയത്തൂർ കുടുംബ ശ്മശാനത്തിൽ നടക്കും.
Post a Comment