Apr 29, 2023

12 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; മെയ് മാസത്തിൽ ബാങ്കിലെത്തുന്നവർ ശ്രദ്ധിക്കുക


2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബാങ്കുകൾ. പണമിടപാടുകൾ സുഗമമാക്കുന്നതിനും ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും ചെക്കുകൾ നിക്ഷേപിക്കുന്നതിനും ബാങ്കുകളെ സമീപിക്കേണ്ടതായി വരും. ബാങ്ക് അവധികൾ അറിയാതെ ബാങ്കുകളിൽ എത്തിയാൽ സമയവും പണവും നഷ്ടമാകും. അതിനാൽ പ്രധാനപ്പെട്ട ബാങ്കിങ് കാര്യങ്ങൾ അവസാന ദിവസത്തേക്ക് മാറ്റി വെക്കാതിരിക്കുക ഒപ്പം ബാങ്ക് അവധികൾ അറിഞ്ഞ ബാങ്കിന്റെ ശാഖയിൽ എത്തുക.


രണ്ടാം ശനി, നാലാം ശനി, ഞായർ തുടങ്ങി ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ രാജ്യത്ത് ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് മാസത്തിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ബാങ്ക് അവധി ദിവസങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു, അവധി ദിവസങ്ങളുടെ ലിസ്റ്റ് ഇതാ;

2023 മെയ് മാസത്തിലെ ബാങ്ക് അവധികള്‍

മെയ് 1, 2023: മഹാരാഷ്ട്ര ദിനം/മേയ് ദിനം പ്രമാണിച്ച് ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, പനാജി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 5, 2023: ബുദ്ധ പൂർണിമ: അഗർത്തല, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ജമ്മു, കാൺപൂർ, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല , ശ്രീനഗർ എന്നിവിടങ്ങളിൽ  ബാങ്കുകൾ അടച്ചിടും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only