Apr 29, 2023

സെന്റ് ജോസഫ്സ് HSS കോടഞ്ചേരി SPC വിദ്യാർത്ഥികളുടെ സമ്മർ ക്യാമ്പ് തുടങ്ങി.


കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ 'അയാം ദ സൊല്യൂഷൻ' ചതുർ ദിന ക്യാമ്പിന് തുടക്കമായി.

കോടഞ്ചേരി പോലീസ് സ്റ്റേഷൻ SI അഭിലാഷ് എസ് പി സി പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. വാർഡ് മെമ്പർ വാസുദേവൻ മുഖ്യാതിഥിയായിരുന്നു .സി പി ഒ മാരായ ബർണാഡ് ജോസ് അനില അഗസ്റ്റിൻ, പോലീസ് ഓഫീസർ ജിനേഷ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ജീനോ മാത്യു, രക്ഷകർത്താക്കളായ ഗോപാലകൃഷ്ണൻ , ഫ്രാൻസിസ് ,ഹോബി ജോസഫ് , ഷീബ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only