Apr 1, 2023

തോട്ടുമുക്കത്ത് പോലീസിന്റെ ചാരായ വേട്ട


മുക്കം: ചാരായം വാറ്റികൊണ്ടിരിക്കെ മുക്കം പോലീസിന്റെ മിന്നൽ പരിശോധനയിൽ 3 ലിറ്റർ ചാരായവുമായി തോട്ടുമുക്കം മാടാമ്പി സ്വദേശി പച്ചയിൽ ബിജു എന്ന കുള്ളൻ ബിജുവിന്റെ മുക്കം പോലീസ് പിടികൂടി .



നാട്ടുകാരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം സബ് ഇൻസ്‌പെക്ടർ ജിതേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ ആണ് വീട് കേന്ദ്രീകരിച്ചു വ്യാവസായികാടിസ്ഥാനത്തിൽ നടത്തിയ നാടൻ വാറ്റ് പിടികൂടിയത് .


150 ലിറ്റർ വാഷും വാറ്റുപകരങ്ങളും പോലീസ് കണ്ടെത്തി .
ബിജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.


എസ് ഐമാരായ കെ എസ് ജിതേഷ്, പി അസൈൻ, സീനിയർ സി പി ഒ മാരായ ജദീർ, അബ്ദുൽ റഷീദ്, അഭിലാഷ്, ബോബി ആഡ്രൂസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only