മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 166 ഗുണഭോക്താക്കൾക്ക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുമ്മായം , മണ്ണ്, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി , ചകിരി ചോറ്, ഫിഷെ മിനോ ആസിഡ് , പച്ചക്കറി തൈ, മൺചട്ടി എന്നിവ വിതരണം ചെയ്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടന കർമം നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്,
ഗ്രാമ പഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട്, കൃഷി ഓഫീസർ രേണുക കൊല്ലേരി, ഹരി , സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment