കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 9 വാർഡ് പുതുതായി നിർമിച്ചതും ആധുനിക സംവിധാനങ്ങളോടുകൂടി സ്മാർട്ട് അങ്കണവാടി ആക്കിയ പുഷ്പഗിരി അങ്കണവാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് അവർകളുടെ അധ്യക്ഷതയിൽ ബഹു :തിരുവമ്പാടി നിയോജക മണ്ഡലം
എം എൽ എ ശ്രീ :ലിന്റോ ജോസഫ് അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ച നാടിനു സമർപ്പിച്ചു.
പുഷ്പഗിരി അങ്കണവാടി ALMSC അംഗം കെ വി ജോസ് മാസ്റ്റർ സ്വാഗതം സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീമതി മേരി തങ്കച്ചൻ പരിപാടിക്ക് ആശംസകൾ അറിയിച്ചു ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് തോമസ് മാവറ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ എട്ടാം വാർഡ് മെമ്പർ ശ്രീ :സുരേഷ് ബാബു എന്നിവർ സാനിധ്യം അറിയിച്ചു. വനിതാ ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി : ഫസ്‌ലി പി കെ നന്ദി അർപ്പിച്ചു.
അങ്കണവാടി പ്രീസ്കൂൾ കുഞ്ഞുങ്ങൾ അമ്മമാർ ഗുണഭോഗതാക്കൾ നാട്ടുകാർ അങ്കണവാടി വർക്കർമാർ എന്നിവർ അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു
Post a Comment