മുക്കം :കാരശ്ശേരി ഗ്രാമ പഞ്ചയത്തിലെ പതിനെട്ടാം വാർഡിൽ കുറ്റിപറമ്പിൽ ആണ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് വയോജന പാർക്ക് നിർമിച്ചത്.
വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടവും ചെറിയ കലാ പരിപാടികൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ് ഉൾപ്പെടെ ആണ് പാർക്ക് സജീകരിച്ചത്. തൊട്ടടുത്ത് സീനിയർ സിറ്റിസൺ റിക്രിയേഷൻ സെന്റർ കുറച്ചു മാസങ്ങൾക്ക് മുൻപ് നവീകരിച്ചിരുന്നു. ടി. വി ഉൾപ്പെടെ ഉള്ളവ ഇവിടെയും സജ്ജീകരിച്ചിട്ടുണ്ട്.പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുന്നതാണ് ഇവയെന്ന് വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് പറഞ്ഞു.
പാർക്കിന്റെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത നിർവഹിച്ചു. ബ്ലോക്ക് മെമ്പർ എം. എ സൗദ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, കെ. കെ ആലിഹസ്സൻ, സമാൻ ചാലൂളി, അബ്ദുസ്സമദ് ടി. വി,പി. കെ ശംസുദ്ധീൻ,എ. പി. മുരളീധരൻ മാസ്റ്റർ,കെ. കൃഷ്ണദാസൻ,മഠത്തിൽ രവീന്ദ്രൻ, സാദിഖ് കുറ്റിപറമ്പ്, ദേവി മാന്ത്ര, എന്നിവർ സംസാരിച്ചു.
Post a Comment