റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 18) നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും.
2.88 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും. ചടങ്ങിൽ ലിന്റോ ജോസഫ് എം. എൽ. എ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ ജോർജ് എം തോമസ് മുഖ്യാതിഥിയാകും. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ചടങ്ങിന് സ്വാഗതം അറിയിക്കും.
മുൻസിപ്പൽ എൻജിനീയർ സഫീദ റിപ്പോർട്ട് അവതരിപ്പിക്കും. മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിന് സ്വാഗതസംഘം കൺവീനർ ഇംതിഹാസ് നന്ദി പറയും.
Post a Comment