താമരശ്ശേരി : വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ. കെ. ഷാജിയും പാർട്ടിയും കന്നൂട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു കേസ്സാക്കി.ചമൽ എട്ടേക്ര പ്രദേശങ്ങളിൽ എക്സ്സൈസ് നിരന്തരമായി റെയ്ഡുകൾ നടത്തുകയും വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ആർക്കും എത്തിപ്പെടാൻ പറ്റാത്ത മലയുടെ കുത്തനെയുള്ള ചെരുവുകളിലാണ് വാറ്റുകേന്ദ്രങ്ങൾ ഒരുക്കുന്നത്. റെയിഡിൽ കണ്ടെത്തിയ കേന്ദ്രം ചിങ്ങണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നെറുക്കുത്തനെ കാൽനടയായി കയറിയാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രവേശ്. എം, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു.സി.ജി, രബിൻ. ആർ. ജി.എന്നിവരാണുണ്ടായിരുന്നത്.
Post a Comment