കോഴിക്കോട് : തൊട്ടില്‍പാലത്ത് ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് ജംഷീര്‍,ഭര്‍തൃ മാതാവ് നഫീസ എന്നിവരെയാണ് നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 നാണ് അഞ്ചുമാസം ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവും കുടുംബലും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി കുടുംബം തൊട്ടില്‍പ്പാലം പൊലിസില്‍ പരാതി നല്‍കിയിരുന്നു. പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആക്ഷന്‍ സമിതി രൂപീകരിച്ചിരുന്നു. കൊലപാതകമെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇതിനു പിന്നാലെയാണ് നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ജംഷീറിനേയും മാതാവ് നഫീസയേയും അറസ്റ്റു ചെയ്യുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് . ഈ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന
Post a Comment