കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിതയെ എൽ.ഡി.എഫ്. അംഗങ്ങൾ അപമാനിച്ചതായി പരാതി. യു.ഡി.എഫ്. പാർലമെന്റ് പാർട്ടിയും യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു. കെ. കോയ, സമാൻ ചാലൂളി, ആമിന എടത്തിൽ, ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, അഷ്‌റഫ് താച്ചാമ്പത്ത്, ഷാഹിന ടീച്ചർ, ജംഷിദ് ഒളകര, സുനിത രാജൻ, റുക്കിയ റഹീം എന്നിവർ സംസാരിച്ചു.
ശനിയാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതിയോഗത്തിലാണ് രണ്ട് ഇടതുപക്ഷ അംഗങ്ങൾ പ്രസിഡന്റിനെ വ്യക്തിപരമായി ആക്ഷേപിച്ചതായി പരാതിയുയർന്നത്. പ്രസിഡന്റിന്റെ വാർഡിലെ കുടിവെള്ളപദ്ധതി സംബന്ധിച്ച അജൻഡ ചർച്ചചെയ്യുമ്പോഴാണ് മോശം പരാമർശമുണ്ടായത്. നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിക്കും മുക്കം പോലീസിനും പരാതി നൽകി
Post a Comment