മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നെഴ്‌സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനി കൊടക്കാട്ടകത്ത് അസ്‌ന (29) എന്നവർ ഇന്ന് കാലത്ത് 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു .
തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം .
മക്കയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ് . 20 ദിവസം മാത്രം പ്രായമായ ഒരു ആൺകുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഉണ്ട് . മരണപ്പെട്ട കൊടക്കാട്ടകത്ത് കോയക്കുട്ടി എന്നവരുടെ മകളാണ് .ഉമ്മ കദീജ മക്കയിൽ ഉണ്ട് . നുവൈസർ , മുഹമ്മദ് എന്നിവരാണ് രണ്ട് ആൺകുട്ടികൾ .
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കും.
Post a Comment