മുക്കം : ഒരു പതിറ്റാണ്ടോളമായി മുക്കത്ത് നടന്നുവരുന്ന സംയുക്ത ഈദ്ഗാഹ് ഐക്യ സന്ദേശ സംഗമമായി മാറി. ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു.
മസ്ജിദുസുബ്ഹാൻ - സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്. മസ്ജിദു സുബ്ഹാൻ ഇമാം എം സി സുബ്ഹാൻ ബാബു പെരുന്നാൾ പ്രഭാഷണം നടത്തി.
ബഷീർ പാലത്ത്, ചാലൂളി അബു, ടി അസീസ്,കോയക്കുട്ടി വി പി , അൻവർ തടപ്പറമ്പ്,അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ പി സുബൈർ കറുത്തപറമ്പ്, സിദ്ദീഖ് ഫർണീച്ചർ ലാന്റ്, നാഫിയ മുസ്തഫ, സലീം തടപ്പറമ്പ്, റഊഫ് കാരമൂല, ഡോ.അബൂബക്കർ , ലൈല മുസ്തഫ, റബീബ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: അഭിലാഷ് ജംഗ്ഷൻ നഫ്ന കോംപ്ലക്സിൽ നടന്ന മുക്കം സംയുക്ത ഈദ്ഗാഹ്
Post a Comment