ഓമശ്ശേരി:ഗവ:കുടുംബാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ള 200 പാലിയേറ്റീവ് രോഗികൾക്ക് ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി സ്നേഹക്കിറ്റുകൾ വിതരണം ചെയ്തു.ഭക്ഷ്യ വസ്തുക്കളും സോപ്പ്,പുതപ്പ്,തോർത്ത് ഉൾപ്പടെയുള്ള സാധനങ്ങളുമടങ്ങുന്ന കിറ്റുകൾ വീടുകളിലെത്തിച്ചു നൽകുകയായിരുന്നു.സന്നദ്ധ സംഘടനകളുടേയും സംഘങ്ങളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് സ്നേഹക്കിറ്റുകൾ തയ്യാറാക്കി പാലിയേറ്റീവ് കുടുംബങ്ങൾക്ക് കൈമാറിയത്.
ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്നേഹക്കിറ്റുകളുടെ വിതരണോൽഘാടനം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,എച്ച്.എം.സി.അംഗം പി.വി.സ്വാദിഖ്,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,ഡി.ഉഷാ ദേവി ടീച്ചർ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,ടി.ഒ.മഞ്ജുഷ,പാലിയേറ്റീവ് നഴ്സ് എ.പി.ദേവി എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ:ടി.കെ.ആതിര നന്ദി പറഞ്ഞു.
ഫോട്ടോ:പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ഏർപ്പെടുത്തിയ സ്നേഹക്കിറ്റുകളുടെ വിതരണോൽഘാടനം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ നിർവ്വഹിക്കുന്നു.
Post a Comment