തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം അന്തിമഘട്ടത്തിലെത്തി. കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ച കെട്ടിടത്തിൽ മിനുക്കുപണികളും ക്ലാസ്‌റൂം വിഭജനം ഉൾപ്പെടെയുളള അവസാനഘട്ട പ്രവൃത്തികളുമാണ് അവശേഷിക്കുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാലക്കടവ് ചെമ്പ്രദായിപ്പാറയിൽ 1.48 ഏക്കർ ഭൂമിയിലാണ് ബഹുനില കെട്ടിടം പൂർത്തിയാകുന്നത്.
2025 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ പ്ലംബിങ്, ഇലക്‌ട്രിക്കൽ വർക്ക് ഷോപ്പുകൾ, സ്റ്റാഫ് റൂം, സ്റ്റോർ റൂം എന്നിവയും ഒന്നാം നിലയിൽ മൂന്ന് വ്യത്യസ്ത ട്രേഡുകൾക്കുളള വർക്ക് ഷോപ്പുകളും രണ്ടാം നിലയിൽ വിർച്വൽ ക്ലാസ് റൂം, ഡ്രോയിങ് ഹാൾ എന്നിവയുമാണ് ഒരുക്കുക. എല്ലാനിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങളുമുണ്ടാകും. 6.75 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമാണം. പൊതുമരാമത്തുവകുപ്പ് ആർക്കിടെക്ട് വിഭാഗം മൊത്തം 20 കോടി രൂപ ചെലവിലുള്ള കെട്ടിടനിർമാണത്തിനാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
Post a Comment