മുംബൈ : എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയില്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായതെന്നാണ പ്രാഥമിക വിവരം.യാത്രക്കാരെ തീകൊളുത്തുന്നതിനിടെ ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതി ഇന്നലെ രാത്രി തന്നെ പിടിയിലായതായാണ് വിവരം.പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് കീഴടക്കി പിടികൂടുകയായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രതിയെ താമസിയാതെ കേരളത്തിലെത്തിച്ചേക്കും
ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേല്‍ക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.എലത്തൂരിൽനിന്ന് കണ്ടെത്തിയ ബാഗിൽനിന്നാണ് ‘ഷഹറൂഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് പൊലീസിന് ലഭിക്കുന്നത്.ആക്രമണം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
Post a Comment