Apr 23, 2023

തേക്കുംകുറ്റി ഒരുങ്ങിപ്പാറ ശ്രീ ശാസ്താ ഭഗവതി ക്ഷേത്രം പുന പ്രതിഷ്ഠ വാർഷിക മഹോത്സവം നാളെ


മുക്കം:ഒരുങ്ങിപ്പാറ ശ്രീ ശാസ്താ ഭഗവതി ക്ഷേത്രത്തിലെ 6-ാം പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം ഭക്ത്യാദരപൂർവ്വം കൊണ്ടാടുവാൻ ക്ഷേത്രം തന്ത്രി ഇളമന ശ്രീധരൻ നമ്പൂതിരിയും ക്ഷേത്രം കമ്മിറ്റിയും ഉത്സവാഘോഷ കമ്മിറ്റിയും ദേവകൃപയാൽ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ. എല്ലാ ഭക്തജനങ്ങളും നല്ലവരായ നാട്ടുകാരും നമ്മുടെ നാടിന്റെ ഉത്സവത്തിൽ പങ്കുചേരണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു. 

കാര്യപരിപാടികൾ :
2023ഏപ്രിൽ 24തിങ്കൾ

രാവിലെ :
നടതുറക്കൽ ഗണപതി ഹോമം 
മൃത്യുഞ്ജയഹോമം 


കാർമികത്വം : ഇളമന ശ്രീധരൻ നമ്പൂതിരി (തന്ത്രി) 
ഉഷപൂജ 
നവകം പഞ്ചകവ്യം

വൈകുന്നേരം നാലുമണിക്ക് :

നട തുറക്കൽ .ചുറ്റുവിളക്ക് .ദീപാരാധന. സർപ്പബലി .അത്താഴപൂജ

6.45 ന് പൊന്മൂലം ഭഗവതിക്കാവിൽ നിന്നും പുറപ്പെടുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര

ശേഷം -കലാപരിപാടികൾ
അന്നദാനം പ്രസാദ വിതരണം ഉണ്ടായിരിക്കുന്നതാണ്

വഴിപാട് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
ഫോൺ : 98479795 94.95 26550770

ഈ മഹനീയ മുഹൂർത്തത്തിലേക്ക് ഏവർക്കും സ്വാഗതം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only