Apr 22, 2023

എടവണ്ണയിൽ കാണാതായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം


മലപ്പുറം : എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളും വസ്ത്രത്തിൽ രക്തപ്പാടുകളുമുണ്ട്. എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റേത് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ലഹരിമരുന്ന് സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.  യുവാവിനെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എടവണ്ണ വണ്ടൂൂർ നിലമ്പൂർ സ്റ്റേഷനിലെ സി ഐമാരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only