പുതുപ്പാടി :കെട്ടിട നിർമാണ അനുമതി
ഫീസുകളും കെട്ടിട നികുതിയും നിരവധി മടങ്ങ്
വർദ്ധിപ്പിച്ച സർക്കാർനടപടി
സംസ്ഥാനത്തെ നിർമാണ മേഖലയുടെനടുവൊടിക്കുന്നതും പാവപ്പെട്ടവന്റെ ഭവന സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തുന്നതുമാണെന്ന്
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം .
ഭൂമിയുടെ ന്യായവില കുത്തനെ കൂട്ടിയതും അനുബന്ധ സ്റ്റാമ്പ് ഡ്യൂട്ടി
വർദ്ധനവും കൂടി ആവുമ്പോൾ ഒരു കൊച്ചു വീടെന്ന പാവപ്പെട്ടവന്റെ ലക്ഷ്യവും നമ്മുടെ സംസ്ഥാനത്തെ ഇടത് പക്ഷ
ഭരണം കൊണ്ട് സാധിക്കാത്തസ്ഥിതിയാണിപ്പോൾ.ഇന്ദന നികുതി സെസ്സ് ഉൾപ്പെടെ സകലതിനും വരുത്തിയ നികുതി ഭാരവും എ ഐ ക്യാമറാ ഫൈനും അറിഞ്ഞു
ജനങ്ങൾ ഭയപ്പാടിലാണ് .
ഈ കാര്യത്തിൽ നീതി ലഭിക്കും വരെ പാർട്ടി
ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്നും അദ്ദേഹം
വ്യക്തമാക്കി .
അമിതമായ കെട്ടിടനികുതി
വർദ്ധനവിനെതിരെ ജില്ലയിൽ നടത്തുന്ന ആയിരം കേന്ദ്രങ്ങളിൽ പ്രധിഷേധപരിപാടിയുടെ
ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകായിരുന്നു സലാം .
പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലിൽ നടന്ന
പ്രതിഷധ പരിപാടിയിൽ
ജില്ലാജനറൽ സെക്രട്ടറി
ടി ടി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു .
ജില്ലാ യൂ ഡി എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ ,ജില്ലാ സെക്രട്ടറി
വി കെ ഹുസൈൻ കൂട്ടി ,
നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം ,
ട്രെഷറർ സി എ മുഹമ്മദ് ,
കെ സി മുഹമ്മദ് ഹാജി ,
ഷാഫി വളഞ്ഞ പാറ ,ഷംസീർ പോത്താറ്റിൽ,
കെപി സുനീർ ,പി എം എ റഷീദ് ,പി കെ നംഷിദ് ,കെ സി ശിഹാബ് ,ഒതയോത്ത് അഷ്‌റഫ് ,എ കെ അഹമ്മദ് കൂട്ടി ഹാജി ,പി കെ മുഹമ്മദ് അലി ,മുത്തു അബ്ദുൽ സലാം,അഷ്‌റഫ്
പൂന്തോട്ടത്തിൽ ,ടി ടി അഷ്‌റഫ് ,ടി കെ സുബൈർ,ആർ കെ മൊയ്‌ദീൻ കോയ ,പി കെ മജീദ് ,ആയിഷ ബീവി പ്രസംഗിച്ചു .
Post a Comment