Apr 1, 2023

പതങ്കയത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്.

 തിരുവമ്പാടി; കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്(17) ആണ് മരിച്ചത്. 

ഇന്ന് (01-04-2023 - ശനിയാഴ്ച ) ഉച്ചയ്ക്ക് 12:00 - മണിയോടെയാണ് അപകടം

അഞ്ച് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്ത് എത്തിയ ഇവർ കുളിക്കുന്നതിനിടെ അജൽ കയത്തിൽ അകപ്പെടുകയായിരുന്നു.

ശിവപുരം ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്

മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only