വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഫൈസൽ ഹുസൈൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രകാശനം ചെയ്തു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബമായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ ആണ് ചിത്രത്തിന്റെ നിർമ്മാണം .
നൂറോളം കലാകാരന്മാർ ഭാഗമായ ചിത്രത്തിൻറെ ഷൂട്ടിംഗ് മുക്കം,ആനക്കാംപൊയിൽ, വയനാട് പ്രദേശങ്ങളിലായിരുന്നു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ സംവിധായകൻ ഫൈസൽ ഹുസൈൻ,ക്യാമറമാൻ പ്രബീഷ് ലിൻസി അഭിനേതാക്കളായ ബെന്ന ചേന്ദമംഗലൂർ,സുബീഷ് മുക്കം, സുഹാസ് ലാംഡ, ജാഫർ അരീക്കോട് എന്നിവർ പങ്കെടുത്തു.ഷോർട്ട് ഫിലിം ഏപ്രിൽ അവസാനവാരം റിലീസ് ചെയ്യും.
Post a Comment