എറണാകുളത്ത് യുവാവിന്റെ നഗ്‌നവീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മൂന്ന് യുവതികൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. ഷഹാന, തെങ്കാശി സ്വദേശി അഞ്ജു, മേരി, ആഷിക്, അരുൺ എന്നിവരാണ് പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് മുളവുകാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതിയായ അഞ്ജു കാക്കനാട് പള്ളിയിൽവെച്ചാണ് തമ്മനത്തുള്ള യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് യുവാവിനെ സ്‌നേഹം നടിച്ച് മുളവുകാട് പൊന്നാരിമംഗലം പി.എച്ച്.സിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും നഗ്‌ന വീഡിയോ എടുക്കുകയുമായിരുന്നു. കയ്യിലുള്ള പണവും മൊബൈൽ ഫോണും എ.ടി.എം കാർഡും കൈക്കലാക്കുകയും ചെയ്തു. തുടർന്ന് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. ശേഷം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്
Post a Comment