കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള കുടിവെള്ള വിതരണം ആരംഭിച്ചു.
കുടിവെള്ള വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, മെമ്പർമാരായ ജെറീന റോയ്, സീന ബിജു,ബാബു മൂട്ടോളി, ജോണി വാളിപ്ലക്കൽ ബിന്ദു ജയൻ, തുടങ്ങിയവർ പങ്കെടുത്തു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പൊതുജനങ്ങൾ അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ ആവശ്യമായ കുടിവെള്ളം സൗജന്യമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Post a Comment