ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
രണ്ടു മാസത്തേക്കാണ് കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തനിക്ക് ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്‍റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനി
ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post a Comment