ദോഹ: UGC NET പരീക്ഷയിൽ ഉയർന്ന മാർക്കോടെ യോഗ്യത നേടിയ ടി.പി. ബാസിലയെ കെ.എം.സി.സി. ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മറ്റി ആദരിച്ചു. ഉപഹാരം ജില്ലാ കെ.എം.സി.സി. സെക്രട്ടരി ഒ.പി. സാലിഹ് നൽകി. മണ്ഡലം ജനറൽ സെക്രട്ടരി ടി.പി.അബ്ബാസിന്റെ മകളാണ് ബാസില.
മണ്ഡലം ആക്റ്റിംഗ് പ്രസിഡണ്ട് പി.എം. മുജീബുറഹ്മാൻ, വൈസ് പ്രസിഡണ്ട് കെ.ടി. യാസർ അഹമ്മദ്, ടി.പി.അബ്ബാസ്, അബ്ദുൽ ഖാദർ മടത്തിൽ, സിറാജ് പൂളപ്പൊയിൽ, ആസിഫ് മുഹമ്മദ്, നവാസ് പുത്തലത്ത്, മുജീബ് പാട്ടുകര, ഷിഹാബുദ്ദീൻ, ഷാഫി, സജ്‌ലുല്ലാഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment