Apr 7, 2023

പതിനായിരങ്ങൾ പങ്കെടുത്ത ജുമുഅയോടെ ബദ്ർ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ തുടക്കംകുറിച്ചു


നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ പതിനായിരങ്ങൾ പങ്കെടുത്ത ജുമുഅയോടെ ബദ്ർ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ തുടക്കമായി. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ഖുതുബ നിർവഹിച്ചു. രാത്രി പന്ത്രണ്ട് വരെ നീളുന്ന വിവിധ ആത്മീയ പരിപാടികൾ സമ്മേളനത്തിൽ ഉണ്ടാകും. ആത്മീയ സമ്മേളനം, അസ്മാഉൽ ബദ്ർ പാരായണം, സമർപ്പണം, ബദ്ർ പാടിപ്പറയൽ, മഹ്ളറത്തുൽ ബദ്‌രിയ,ബദർ മൗലിദ് ജൽസ, വിർദുല്ലത്വീഫ്‌, സാഅത്തുൽ ഇജാബ, തൗബ, അസ്മാഉൽ ഹുസ്‌ന ദുആ മജ്‌ലിസ് തുടങ്ങിയ വിവിധയിനം പരിപാടികൾ നടക്കും. 

പതിനായിരങ്ങൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താർ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. ഇസ്ലാമിക ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കാൻ വേണ്ടി ജാമിഉൽ ഫുതൂഹിൽ പ്രത്യേകമായി സജ്ജീകരിച്ച 'ഖിസാനതുൽ ആസാർ', ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തറാവീഹ് നമസ്കാര ശേഷം വിശ്വാസികൾക്കായി സമർപ്പിക്കും. ശേഷം ബദർ പ്രഭാഷണവും നടത്തും. ഒട്ടേറെ സയ്യിദന്മാരും പണ്ഡിതരും നേതാക്കളും പങ്കെടുക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only