Apr 24, 2023

ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു




കണ്ണൂര്‍: ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യന്‍ സര്‍ക്കസിന് ലോകശ്രദ്ധ നേടി കൊടുത്ത മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ 1951-ലാണ് ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്.


തലശ്ശേരി കൊളശ്ശേരിയിലെ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13-ന് ജനിച്ച മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ സര്‍ക്കസില്‍ ആകൃഷ്ടനായത് കൊളശ്ശേരി ബോര്‍ഡ് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ്. അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പ്രദര്‍ശന പര്യടനം നടത്തിയ ജെമിനി ശങ്കരന്‍ ഒട്ടേറെ രാഷ്ട്രത്തലവന്മാരുടെ അടുത്ത സൗഹൃദവലയത്തിലുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് ശങ്കരനും സഹപ്രവര്‍ത്തകനായ സഹദേവനും ചേര്‍ന്ന് വാങ്ങി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only