മുക്കം :എസ് കെ പൊറ്റക്കാട് സ്മൃതികേന്ദ്രത്തിന്റെ യും പരിസരപ്രദേശത്തിന്റെയും നവീകരണത്തിന് വിവിധ വകുപ്പുകളുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു. എസ് കെ പൊറ്റക്കാടിന്റെ ഓർമ്മക്കായി കാരശ്ശേരി പഞ്ചായത്ത് 2005 നിർമ്മിച്ച സ്മൃതി കേന്ദ്രം സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഴയുടെയും ഇരുവഴിഞ്ഞ് പുഴയുടെയും സംഗമസ്ഥലമായ തീരം ഇന്ന് വൻ ഇടിച്ചിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇത് മുക്കം കടവ് പാലത്തിനും റോഡിനും ഭീഷണിയാണ് . ഇറിഗേഷൻ വകുപ്പുമായി സഹകരിച്ച് ഇതിന് പരിഹാരം ഉണ്ടാക്കും. ഒരു പഞ്ചായത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ( ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സെന്റർ ) എന്ന പദ്ധതിയിൽ എസ് കെ സ്ഥിതി കേന്ദ്രവും പരിസരവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത മൂത്തേടത്ത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജംഷീദ് ഒളകര , കുഞ്ഞാലി മമ്പാട്ട്, ബഹുസ്വരം സാംസ്കാരിക കൂട്ടായ്മ പ്രവർത്തകരായ സലാംകാരമൂല കെ പി വദൂത്റമാൻ ജി എൻ ആസാദ് ടി പി അബ്ദുൽ അസീസ് എൻ . അബ്ദുൽ സത്താർ ഓ സി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവരും സന്നിധരായിരുന്നു .
Post a Comment