Apr 27, 2023

14 കാരിയുടെ മരണകാരണം ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജെന്ന് പ്രാഥമിക നിഗമനം


തിരുവനന്തപുരം: തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തിൽ സംശയമുന ലഹരി മാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിവിൽ പോലീസ് ഓഫീസറുടെ ഏക മകളായ 14 വയസ്സുകാരിയെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

പിന്നാലെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു.

വിദ്യാർത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനം നടന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശം ഉണ്ടെന്നാണ് വിവരം. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ മുറിയിൽ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. ഇവിടെനിന്നും ലഹരിപദാർത്ഥങ്ങൾ കണ്ടെടുത്തതായിയാണ് വിവരം.

പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണം തുടങ്ങി. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് തുടരന്വേഷണം നടത്തുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only