തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം. പി തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുളളത്. തിരിച്ച് 2.30 ന് കാസർകോട് നിന്നാരംഭിക്കുന്ന സർവീസ് രാത്രി 10.35 ന് തിരുവനന്തപുരത്ത് സമാപിക്കും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് വന്ദേഭാരത് സർവീസിന്റെ റണ്ണിങ് സമയം. വ്യാഴാഴ്ചകളിൽ സർവീസ് ഇല്ല.
Post a Comment