Apr 25, 2023

കാരശ്ശേരി ഭരണ സമിതി യോഗത്തിൽ വായ മൂടി കെട്ടി പ്രതിഷേധം


മുക്കം:   കാരശ്ശേരി പഞ്ചായത്തിലെ ഇടത് പക്ഷമെമ്പർ മാർക്കെതിരെ നൽകിയ കള്ള കേസ് പിൻവലിക്കണമെന്നാവശ്യപെട്ടും, ആവശ്യമായ വീടുകളിൽ കുടിവെള്ളമെത്തിക്കാത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഇടത് മെമ്പർമാർ വായ മൂടികെട്ടി പ്രതിഷേധിച്ചു. പ്രതികരിക്കുന്നവരെ കള്ള കേസിൽ കുടുക്കാനാണ് പ്രസിഡന്റ് ശ്രമിക്കുന്നത്. ജനാധിപത്യത്തിൽ അല്പം പോലും വിശ്വസിക്കാത്ത പ്രസിഡന്റും കൂട്ടാളികളും ഭരണ സമിതിയേയോ . ജനങളെയോ അഭിമുഖീകരിക്കാൻ കഴിയാത്ത വിധം തകർന്നടിഞ്ഞ് ജനങളാൽ വെറുക്കപ്പെട്ട് പോയിരിക്കുകയാണ്. കുടിവെള്ളത്തിനായ് ജനം നെട്ടോട്ടമോടുന്ന കാഴ്ചയാണ് പഞ്ചായത്തിൽ എവിടെയും , ജനകീയ പ്രശ്നങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രതികരിക്കുന്നവരെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നു. ഭരണ സമിതിയിൽ പോലും ഇടത് പക്ഷമെബർ മാർ സംസാരിക്കാൻ എഴുനേറ്റാൽ മോശപ്പെട്ട ഭാഷ ഉപയോഗിച്ച് പ്രകോപനം ശ്രഷ്ടിച്ച് സഭ അലക്കോലമാക്കുക പതിവായ് മാറിയതിൽ ഉള്ള പ്രതിഷേധ സൂചകമായ് സംസാരിക്കാതെ കറുത്ത തുണി കൊണ്ട് വായ മൂടി കെട്ടി പ്രതിഷേധിച്ചത്. കെ.പി. ഷാജി, കെ.ശിവദാസൻ , എം.ആർ സുകുമാരൻ , ഇ.പി.അജിത്ത്, കെ.കെ.നൗഷാദ്, സിജി സിബി.ശ്രുതി കമ്പളത്ത് എന്നിവരാണ് പ്രതിഷേധിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only