കോടഞ്ചേരി : ഇരവഞ്ഞിപ്പുഴ വറ്റിവരളുന്നു.പലയിടത്തും പുഴ ഇടമുറിഞ്ഞു .മുൻകാലങ്ങളിൽ മാർച്ച്, ഏപ്രിൽ. മാസങ്ങളിൽ പുഴയിൽ കുളിക്കാനും, കുടിക്കാനും വേണ്ടത്ര വെള്ളമുണ്ടായിരുന്നു. ഈ വർഷം മാർച്ച് പകുതിയോടെ തന്നെ പുഴയിൽ പലയിടത്തും ഒഴുക്ക് നിലച്ചു. ഏപ്രിൽ പകുതിയോടെ തന്നെ പുഴ വറ്റിയത് പ്രദേശ വാസികളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അരിപ്പാറ, പതങ്കയം പോലുള്ള ആഴമുള്ള ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്.ഇവിടെ നൂറുകണക്കിനാളുകളാണ് കുളിക്കാനും മറ്റുമായി ഇപ്പോൾ എത്തികൊണ്ടിരിക്കുന്നത്.പുല്ലൂരാംപാറ, ഇലന്തുകടവിൽ പുഴ വറ്റിവരണ്ട് ഒഴുക്ക് നിലച്ചു. കോടഞ്ചേരി,തിരുവമ്പാടി പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളും, അനേകം കുടിവെള്ള പദ്ധതികൾക്കുമായി പമ്പ് ചെയ്യുന്ന പുഴയാണിത്. കാർഷികാവശ്യത്തിനായി പുഴയോരങ്ങളിലെ കർഷകരും വെള്ളം പുഴയിൽനിന്ന് പമ്പ് ചെയ്യന്നത് സ്ഥിതി അതീവ ഗുരുതരമാക്കുന്നുമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
അലക്കാനും, കുളിക്കാനും പുഴയെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ മലയോരത്തെ വെള്ളക്ഷാമം രൂക്ഷമാകും.പലയിടത്തും ഇപ്പോഴേ കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അടുത്തകാലത്തെങ്ങുമില്ലാത്ത കടുത്ത വരൾച്ചയാണ് മലയോര മേഖല നേരിടുന്നത്.
ഫോട്ടോ, ന്യൂസ് :ലൈജു അരീപ്പറമ്പിൽ
Post a Comment