മുക്കം: സമസ്ത പ്രവാസി സെൽ തിരുവമ്പാടി മണ്ഡലവും ,എസ്.വൈ.എസ് കരശ്ശേരി പഞ്ചായത്തും സംയുക്തമായി റിലീഫ് വിതരണം നടത്തി. നെല്ലിക്കാപറമ്പിൽ വെച്ച് നടന്ന പരിപാടി സമസ്ത മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ സി.കെ റസാഖിന് കൈതാങ്ങ് ഫണ്ട് കൈമാറി, ചടങ്ങിൽ നൂറ് കണക്കിന് പ്രവാസികൾക്കായുള്ള ഇഫ്താർ കിറ്റുകളുടെ വിതരണവും നടന്നു. ഷഫീഖ് ഹുദവി അദ്ധ്യക്ഷനായി, ബപ്പു മുസ്ലിയാർ പരിപാടി ഉത്ഘാടനം ചെയ്തു. ,അസീസ് പി.പി ,റഫീഖ് ദാരിമി, മാസ് പ്രസിഡൻ്റ് അശ്റഫ് മേച്ചേരി, ജാഫർ കുറ്റിപറമ്പ്, ഇസ്മായിൽ മേച്ചേരി അഹമ്മദ് കുട്ടി പുതിയോട്ടിൽ, അസീസ് കെ.സി, നാസർ പുതിയോട്ടിൽ മോയിൻ കുട്ടി കെ.സി, അബ്ദുൽ മജീദ് ചക്കിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം മൂസക്കുട്ടി നെല്ലിക്കാപറമ്പ് സ്വാഗതവും, സാദിഖ് ചെറുവാടി നന്ദിയും പറഞ്ഞു
Post a Comment