മഞ്ചേരി: ഭൂമി രജിസ്ട്രേഷന് ഉടമയിൽനിന്ന് 3,500രൂപ കൈക്കൂലിവാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിൽ. കണ്ണൂർ സ്വദേശി പി വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
ആറുപേരടങ്ങുന്ന കുടുംബത്തിന്റെ 50 സെന്റ് ഭൂമിയുടെ ഭാഗപത്രം രജിസ്റ്റർചെയ്യാൻ മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിയോട് അയ്യായിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരിന്നു. 5000 രൂപ നൽകാനാവശ്യപ്പെട്ട പരാതിക്കാരനോട് വിലപേശിയപ്പോൾ അവസാനം 3500 രൂപനൽകാൻ ആവശ്യപ്പെടുകയായിരിന്നു. സിവിൽ വേത്തിലെത്തിയ വിജിലൻസ് രാവിലെ പത്തിനു മുമ്പുതന്നെ ഓഫീസിൽ നിലയുറച്ചു. വിജിലൻസ് നൽകിയ പണം പരാതിക്കാരനിൽനിന്ന് കൈപ്പറ്റുന്നതിനിനിടെ രജിസ്ട്രാർ ഓഫീസിൽവെച്ച് ചെവാഴ്ച രാവിലെ പത്തരയോടെ പിടികൂടുകയായിരിന്നു. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.
കുടുംബ സ്വത്ത് ഭാഗാധാരമായി രജിസ്റ്റർ ചെയാനായി നിയമപ്രകാരം 1.6 ശതമാനം ഫീസും 0.9 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും ഉൾപ്പെടെ 97,400 ഒടുക്കി. ഈമാസം അഞ്ചിന് 2.30ന് രജിസ്റ്റർ നൽകാനുള്ള സമയവും അനുവദിച്ചു. എന്നാൽ പലകാര്യങ്ങൾ പറഞ്ഞ് ബിജു വൈകിപ്പിച്ചു. വൈകീട്ട് ആറുമണി കഴിഞ്ഞിട്ടും രജിസ്റ്ററേഷൻ നടത്താനായില്ല. കുടുംബത്തിന്റെ ആവശ്യപ്രകാരം അഭിഭാഷകനായ യഹിയ രജിസ്റ്റാർ ഓഫീസിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. ഇല്ലാത്ത കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ബിജു വട്ടംകറക്കിയതായും കുടുംബം ആരോപിച്ചു.
ആധാരം കുടുംബാധാരം രജിസ്റ്റർ ചെയണമെന്നും ആവശ്യപ്പെട്ടു. അനുവദിനീയമായ ഫീസൊടുക്കിയാൽ കുടുംബാധാരം രജിസ്റ്റർ ചെയാമെന്നിരിക്കെ തടസങ്ങൾ ഉണ്ടാക്കിയത് കുടുംബം ചോദ്യം ചെയ്തു. ഇതിനിടെ ബിജു കൈക്കൂലി ആവശ്യപ്പെട്ടു. തുക തന്നിട്ടില്ലെങ്കിൽ വിലയാധാരമായി കണക്കാക്കി അധികമായി സ്റ്റാമ്പ്ഡ്യൂട്ടിയും ഫീസും ഈടാക്കുന്നതിനായി അപേക്ഷ ജില്ലാ ഓഫീസറുടെ പരിഗണനക്ക് അയക്കണമെന്നും ഇതൊഴിവാക്കാൻ അയ്യായിരം രൂപ നൽകണമെന്നും ബിജു ആവശ്യപ്പെട്ടു. ഇതേതുടർന്ന് കുടുംബം അഭിഭാഷകന്റ സഹായത്തോടെ മലപ്പുറം ജില്ലാ വിജിലൻസിനെ സമീപിക്കുകയായിരിന്നു. ഇൻസ്‌പെക്ടർമാരായ ഐ ഗിരീഷ് കുമാർ, എം സി ജിസ്റ്റൽ, എസ്‌ഐമാരായ ശ്രീനിവാസൻ, സജി, സീനിയർ സിപിഒമാരായ പ്രജിത്ത്, മോഹന കൃഷ്ണൻ, സലീം, ധനേഷ്, പ്രഷോബ്, നിഷ എന്നിവരും സംഘത്തിലുണ്ടായി.
Post a Comment